About us

LEADERS OF THE FIRM

2002 ൽ ദുബായ് ആസ്ഥാനമായി യു എഇ യിൽ ആരംഭിച്ച ഇമ എന്ന സംഘടന കാലക്രമേണ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇമ മഞ്ചേരി ഗ്ലോബൽ ആയി വളർന്നു…

തുടർന്ന് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇമ മഞ്ചേരി ഗ്ലോബൽ എന്ന സംഘടന യു എ ഇ യിലും നമ്മുടെ നാട്ടിലുമായി നടത്തിയിട്ടുണ്ട്..

സൗദി അറേബ്യയിൽ നിദാക്കാത്ത് നടപ്പാക്കായിത്തുടങ്ങിയപ്പോൾ മുതൽ നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് എന്തെങ്കിലും ഒരു സഹായം എന്ന നിലക്കാണ് ഇമയുടെ കീഴിൽ 2019 ൽ ഇമാൽക്കോ എന്ന ട്രേഡ് നെയ്മിൽ അറിയപ്പെടുന്ന ഇമാൽ മഞ്ചേരി ഗ്ലോബൽ എൽ എൽ പി എന്ന കമ്പനിരൂപികരിച്ചുകൊണ്ട് ഇമ മഞ്ചേരി ഗ്ലോബൽ എന്ന സംഘടന ബിസിനസ്സ് രംഗത്തേക്ക് കാലെടുത്തുവെക്കുന്നത് ….

ഇത്രയും കാലം മറ്റുള്ളവർക്കുവേണ്ടി പല ചാരിറ്റി പ്രവർത്തനങ്ങളും നടത്തിയ ഇമ പ്രവാസികൾക്കുവേണ്ടി ഒരു പദ്ധതിക്കൊരുങ്ങുന്നു…

കേന്ദ്ര ഗവൺമെൻ്റിൻറെ LLP കമ്പനി ആക്ട് പ്രകാരമുള്ള പാർട്ടണർഷിപ് എഗ്രിമെന്റോടുകൂടിയ വ്യവസ്ഥയിലാണ് പാർട്ണർമാരെ ഇതിലേക്ക് ക്ഷണിക്കുന്നത് .

പദ്ധതിയിൽ നിലവിലെ പ്രവാസികൾക്കും അതുപോലെതന്നെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ നിൽക്കുന്നവർക്കും
ഈ ബൃഹത്തായ സംരംഭത്തിൽ പങ്കാളികളാകാം, അതുകൊണ്ടുതന്നെ നമുക്ക് ഈ സംരംഭം തികച്ചും ഒരു പ്രവാസി സംരംഭമാണെന്ന് അഭിമാനിക്കാം .

ഈ സംഘടനയിൽതന്നെ പല മേഖലകളിലും പ്രാവീണ്യം തെളിയിച്ച ഒട്ടനവധി വ്യക്തിത്വങ്ങളുണ്ട് , അവരുടെയെല്ലാം പൂർണ്ണ പിന്തുണയോടെയും നിതാന്ത പരിശ്രമത്തിൻറേയും ഫലമായി ഞങ്ങൾ മഞ്ചേരിയിൽ മലപ്പുറം റോഡിൽനിന്ന് കോഴിക്കോട് റോഡിലേക്ക് വരുന്ന തുറക്കൽ ബാപ്പുട്ടി ബൈപാസിൽ 50 ഓളം സെൻറ് സ്ഥലം വാങ്ങി 30 കോടി മുതൽ മുടക്കിൽ ഒരു മാളിൻറെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു.

മലപ്പുറം ജില്ലയിയിലുള്ള എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും   

X പ്രവാസി സുഹൃത്തുക്കൾക്കും ഈ സംരംഭത്തിലേക്ക് ഹാർദ്ദവമായ സ്വാഗതം .

*******************************************************************

ഇമാൽ മഞ്ചേരി ഗ്ലോബൽ കമ്പനിയിൽ ഷെയർ എടുക്കാനുള്ള നിബന്ധനകൾ

1. ഒരു ഷെയറിൻറെ സംഖ്യ 50,000/ രൂപയാണ്‌.

2. ഒരാള്‍ക്ക്‌ പരമാവധി 300 ഷെയര്‍വരെ എടുക്കാം.

3. കമ്പനിയില്‍ ഷെയര്‍ റെജിസ്റ്റര്‍ ചെയ്യുന്നതിനായി 1000/ രൂപയും

ഓരോ ഷെയറുകള്‍ക്ക്‌ 100/ രുപ വീതവും അടക്കേണ്ടതാണ്‌.

4. നാലോ അതിനു മുകളില്‍ ഷെയര്‍ എടുത്തവരെയോ

കമ്പനിയുടെ പാരട്ണരമാരായി റെജിസ്റ്റര്‍ ചെയ്യുന്നതാണ്‌.

അപ്പോള്‍ കമ്പനിയുടെ കോണ്‍ട്രാക്റ്റില്‍ നിങ്ങളുടെ പേരും

രജിസ്റ്റർ ചെയ്യപ്പെടും.

5. 200 അല്ലെങ്കില്‍ അതിനു മുകളില്‍ ഷെയര്‍ എടുത്തവരെ കമ്പനി

ഡയറക്ടര്മാരാക്കുന്നതാണ്‌.

6. 100 ഷെയര്‍ എടുത്തവരെ കമ്പനി എക്സിക്യൂട്ടീവ്‌ പാര്‍ട്ണര്‍

മാരാക്കുന്നതാണ്‌.

7. ഓരോ തവണയും പണമടച്ച്‌ കമ്പനിയുടെ രസീറ്റ്‌

കൈപ്പറ്റേണ്ടതാണ്‌.

8. മുഴുവന്‍ തവണയും പണം അടച്ചതിന്‌ ശേഷം മാത്രമേ

കമ്പനിയുടെ പാര്‍ട്ണര്‍മാരായി രജിസ്റ്റര്‍ ചെയ്യുകയുള്ളു.

9. ഗള്‍ഫിലുള്ളവരോ ഒരു വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്ത്‌

തിരിച്ചെത്തിയരോ ആയിരിക്കണം.

10. പാസ്‌പോര്‍ട്ട്‌ കോപ്പി വിസ പേജുള്‍പ്പടെയും 2 പാസ്പോര്‍ട്ട്‌

സൈസ്‌ ഫോട്ടോയും അപ്ലിക്കേഷനോട്‌ കൂടി സമര്‍പ്പിക്കുക.

11. ഷെയർ എടുക്കുന്നവർ മലപ്പുറം ജില്ലയിലുള്ളവരായിരിക്കണം

12. ഷെയർ നോമിനി ഷെയറുടമയുടെ രക്തബന്ധത്തിലുള്ളവരോ

കുടുംബത്തിലുള്ളവരോ ആയിരിക്കണം, അത്‌ തെളിയിക്കുന്ന

രേഖകള്‍ സമര്‍പ്പിക്കണം.

13. ഷെയര്‍ മുടക്കുന്നത്‌ കമ്പനിയില്‍ ആയതുകൊണ്ട്‌ കമ്പനിയുടെ

എല്ലാ നിയമങ്ങളും പാലിക്കാൻ തയ്യാറായിരിക്കണം.

14. ഷെയര്‍ കൈമാറ്റം ചെയ്യുകയോ പിന്‍വലിക്കുകയോ

ചെയ്യുമ്പോള്‍ കമ്പനി ഡയറക്ടർ ബോർഡിൻറെ അനുമതി

നിര്‍ബന്ധമാണ്‌.

15. ഒന്നു മുതരു പത്ത്‌ വരെയുള്ള ഷെയറുകള്‍ പിന്‍വലിക്കുമ്പോള്‍

രണ്ടു മാസം സമയവും പത്തു മുതല്‍, ഇരുപതു വരെയുള്ള

ഷെയറുകള്‍ പിന്‍വലിക്കുമ്പോള്‍ നാലുമാസം സമയവും,

ഇരുപതില്‍അ കൂടുതല്‍ ഉള്ള എല്ലാ ഷെയറുകള്‍ക്കും

ആറുമാസം വരെ സമയവും നിശ്ചയിച്ചിരിക്കുന്നു.

16. മേല്‍പറഞ്ഞ ഷെയര്‍ പിന്‍വലിക്കല്‍ ഉപാധികള്‍ പദ്ധതി

തുടങ്ങിയ ശേഷം മുതല്‍ മാത്രമാണ്‌ ബാധകമാവുന്നത്‌, എന്നാല്‍

അതിന്‌ മുമ്പ്‌ ഏതെങ്കിലും വിധത്തില്‍ ഷെയര്‍

പി൯വലിക്കണെമെങ്കില്‍ൽ നിര്‍ദ്ദിഷ്ട ഷെയര്‍ ഹോള്‍ഡര്‍ തന്നെ

ഷെയര്‍ വാങ്ങാന്‍ മറ്റൊരാളെ കണ്ടെത്തേണ്ടതാണ്‌.

17. നിലവിലുള്ള ഷെയര്‍ കൈമാറ്റം ചെയ്യുമ്പോള്‍ വാങ്ങുന്ന ആള്‍

ഒന്നുകില്‍ പ്രവാസിയോ അല്ലെങ്കില്‍ പ്രവാസം മതിയാക്കിയ

കമ്പനി നിശ്ചയിച്ച സ്ഥല പരിധിക്കുള്ളിലുള്ളവരോ

ആയിരിക്കണം.

18. ഷെയര്‍ ഉള്ള ആള്‍ നേരിട്ട്‌ മറ്റൊരാളുമായി വരികയാണെങ്കില്‍

തൊട്ടുള്ള ബോര്‍ഡ്‌ മീറ്റിങ്ങില്‍ അത്‌ അംഗീകരിച്ച്‌ പഴയ

ആളുടെ എഗ്രിമെൻറ് തിരിച്ച്‌ വാങ്ങുന്നതും പുതുതായി വരുന്ന

ആള്‍ക്ക്‌ മറ്റൊരു എഗ്രിമെൻറ് കമ്പനി നല്‍കുന്നതുമാണ്‌.

19. കമ്പനിയില്‍ നിന്ന്‌ ഷെയര്‍ പിന്‍വലിക്കുമ്പോള്‍ കമ്പനി

ചെക്കായിരിക്കും നല്‍കുന്നത്‌.

20. കമ്പനിയുടെ ലാഭവിഹിതം ഓരോ വര്‍ഷത്തിലും കണക്ക്‌ കൂട്ടി

നൽകുന്നതാണ്ക, മ്പനിയുടെ 94 % ലാഭവിഹിതം ഷെയർ

ഹോൾഡർമാർക്ക് ഡിസ്ട്രിബ്യുട്ട് ചെയ്യുന്നതാണ്, ബാക്കിവരുന്ന

6 % ത്തിൽനിന്ന് 2% ഇമാൽ മഞ്ചേരി ഗ്ലോബല്‍ ട്രസ്റ്റിലേക്കും, 2%

ഇമാൽക്കോയുടെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കായുള്ള

ക്ഷേമനിധിക്കും, 2 % കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ

മീറ്റിംഗുകൾക്കും അതുമായി ബന്ധപ്പെട്ട ചെലവുകൾക്കും

നീക്കിവെക്കുന്നതാണ്.

21. ഷെയര്‍ ഉടമക്ക്‌ എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയോ

ഷെയര്‍ ഉടമ ആയിരിക്കെ മാരകമായ അസുഖം കാരണമോ

ചികിത്സക്കു വേണ്ടിയോ മരണപ്പെട്ടാലോ ഈ തുകയില്‍ നിന്ന്‌

ചികിത്സക്കാണെങ്കിൽ അതിന്റെ തോതനുസരിച്ചും

മരണമടയുകയാണെങ്കിരു ഒരു നിശ്ചിത സംഖ്യയും ഇതില്‍ നിന്ന്‌

അനുവദിക്കുന്നതാണ്‌.

22. മരണമടഞ്ഞ ആളുടെ നോമിനിക്ക്‌ പുതിയ എഗ്രിമെൻറ്

നല്‍കുന്നതും അദ്ദേഹം നോമിനേറ്റ്‌ ചെയ്യുന്ന ആള്‍

അദ്ദേഹത്തിന്റെ രക്ത ബന്ധത്തിലുള്ള ആളായിരിക്കുകയും

വേണം.

23. കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ലീഗല്‍ പ്രശ്നങ്ങളും മഞ്ചേരി

കേന്ദ്രീകരിച്ച്‌ ആയിരിക്കും നടക്കുക.

24. ഷെയര്‍ എടുത്തവര്‍ ഷോപ്പ്‌ റൂമുകള്‍ എടുക്കണെമെന്ന്‌

നിര്‍ബന്ധം ഇല്ല. എന്നാല്‍ ഷെയര്‍ എടുത്തവര്‍ക്ക്‌ ആണ്‌ ഷോപ്പ്‌

റൂമുകള്‍ എടുക്കുന്നതിന്‌ മുന്‍ഗണന.

25. ഷോച്പ്‌ റൂമുകള്‍ക്ക്‌ കൂടുതല്‍ ആളുകളുണ്ടായാല്‍

നറുക്കടെപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കുന്നതാണ്‌.

26. ഒരേതരം ഷോപ്പുകള്‍ രണ്ടില്‍ കുടുതൽ അനുവദിക്കുന്നതല്ല.

27. ഡയറക്ടമാര്‍ക്ക്‌ ഓരോ റൂമുകള്‍ കഴിച്ച്‌ ബാക്കിവരുന്ന റൂമുകള്‍

മാത്രമായിരിക്കും നറുക്കിടുക.

28. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഓരോരുത്തരുടെയും

ഷെയറിൻറെ അനുപാതമായിയിട്ടായിരിക്കും, അതായത്‌ എത്ര

ഷെയര്‍ ആണോ എടുത്തിട്ടുള്ളത്‌ അത്രയും നറുക്കുകള്‍ എഴുതി

ഇടുന്നതാണ്‌. എന്നാല്‍ അയാള്‍ക്ക്‌ നറുക്ക്‌ വീണാല്‍ അയാളുടെ

ബാക്കിയുള്ള മൊത്തം നറുക്കും നീക്കം ചെയ്യുന്നതും വീണ്ടും 20

നറുക്ക്‌ എടുത്തതിന്‌ ശേഷം എടുത്ത്‌ വെച്ചതില്‍ പകുതി വീണ്ടും

നറുക്കില്‍ ചേര്‍ക്കുന്നതാണ്‌.

29. 100 ഷെയര്‍ എടുത്തവര്‍ക്ക്‌ 2 അവസരം ഉണ്ടാകുന്നതാണ്‌.

ഓരോ തവണയും എടുത്തുവച്ച നറുക്കിന്റെ പകുതി

ആയിരിക്കും നറുക്കില്‍ ഉള്‍കൊള്ളിക്കുക.

30. ഷോപ്പിന്‌ നിശ്ചയിച്ച റെന്റിന്റെ അഡ്വാന്‍സ്‌ ആ ഷോപ്പിന്റെ

6 മാസത്തെ വാടകയായിരിക്കും.

31. ഷോപ്പ് ‌ എടുത്ത ആള്‍ ഷോപ്പ്‌ വാടകക്ക്‌ കൊടുക്കാനോ

കൈമാറ്റം ചെയ്യാനോ പാടുള്ളതല്ല.

32. ഏതെങ്കിലും കാരണവശാല്‍ ഷോപ്പ്‌ എടുത്ത ആള്‍ ഒഴിഞ്ഞു

പോവുകയാണെങ്കില്‍ അയാള്‍ ഷോപ്പ്‌ എടുത്ത അതേ

അവസ്ഥയില്‍ തന്നെ മാനേജ്മെൻറിന് തിരികെ

ഏല്‍പ്പിക്കേതാണ്‌. അല്ലാത്ത പക്ഷം അയാള്‍ അടച്ച അഡ്വാന്‍സ്‌

തുകയില്‍ നിന്നും അതിന്‌ വരുന്ന ചിലവ്‌ കഴിച്ച്‌ ബാക്കി

നല്‍കുന്നതാണ്‌.

33. ഷോപ്പ്‌ എടുത്ത ആള്‍ വിദേശത്താണെങ്കില്‍ അയാളുടെ

ഭാര്യക്കോ ഭര്‍ത്താവിനോ അച്ചനോ അമ്മക്കോ മക്കള്‍ക്കോ

സഹോദരീ സഹോദരന്‍മാര്‍ക്കോ അല്ലാതെ ഷോപ്പ്‌ നടത്താന്‍

കൊടുക്കുവാന്‍ പാടില്ലാത്തതും അത്തരം സംഭവങ്ങള്‍

ശ്രദ്ധയില്‍ പെട്ടാല്‍ അദ്ദേഹത്തിന്റെ ഷോപ്പ്‌ എഗ്രിമെൻറിൻറെ

കാലാവധി കഴിഞ്ഞാല്‍ അത്‌ പുതുക്കി നതകുന്നതല്ല.

34. എല്ലാ വാടക കരാറുകളും 11 മാസത്തേക്കായിരിക്കും,

രണ്ടുവര്‍ഷം വര്‍ഷം വരെ വാടകയില്‍ 5% മാനത്തിന്റെ

വര്‍ദ്ധനവോടെ വാടക കരാര്‍ പുതുക്കി നല്‍കുന്നതാണ്‌,

അതുകഴിഞ്ഞാല്‍ വാടക കരാര്‍ പുതുക്കുമ്പോള്‍

കാലനുസൃതമായ വര്‍ദ്ധനവ്‌ ഉണ്ടാവുന്നതാണ്‌

35. പ്രതിമാസ വാടക എല്ലാ മാസവും അഞ്ചാം തിയ്യതിക്ക്‌ മുമ്പ്‌

നതകേണ്ടതാണ്‌.

36. ഷോപ്പ്‌ വാടക ചെക്കുകളായി മാത്രം സ്വീകരിക്കുന്നതാണ്‌.

37, എടുക്കുന്ന റുമിൻറെ ഘടന അനുസരിച്ചാണ്‌ വാടക

നിശ്ചയിക്കുന്നത്‌.

38. ഏതെങ്കിലും കാരണവശാല്‍ കടയുടമക്ക്‌ കട

ഉപേക്ഷിക്കണെമെന്ന്‌ തോന്നിയാല്‍ കുറഞ്ഞത്‌ മുന്ന്‌ മാസം

മുന്‍പ്‌ മാനേജ്മെന്നിനെ അറിയിക്കേതാണ്‌.

39. ഏതെങ്കിലും കാരണവശാല്‍ കടയുടമ കമ്പനിയുടെ

താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാനേജ്മെൻറ്

കട ഒഴിയുവാന്‍ മുന്ന്‌ മാസം മുമ്പ്‌ നോട്ടീസ്‌ നല്‍കുന്നതാണ്‌.

40. എല്ലാ ഷോപ്പുടമകളും ഷോപ്പ്‌ തുറക്കുന്നതിന്‌ മുമ്പ്‌

ഷോപ്പിനാവശ്യമായ എല്ലാ നിയമാനുസൃത രേഖകളും

തയ്യാറാക്കേതാണ്‌.

NB: ഇതില്‍ പ്രതിപാദിക്കാത്തതായ ഏതെങ്കിലും വിഷയത്തില്‍

തീരുമാനങ്ങള്‍ക്ക്‌ കമ്പനി ഡയറകൃര്‍ ബോര്‍ഡ്‌ ചര്‍ച്ച ചെയ്ത്‌

അറിയിക്കുന്നതാണ്‌.

Join Our Dream Project

Join our WhatsApp Group to know more – >  https://chat.whatsapp.com/3kFwbrFM8WBLIWzwyjwZ9338.7%Open document settings Open publish panel

Open chat
How can we help you
Hello,
Welcome to EmalManjeri.com
How may i help you...